2019ല്‍ ജാര്‍ഖണ്ഡിനെതിരെ യശ്വസി ജയ്‌സ്വാള്‍ തന്റെ 17ാം വയസ്സില്‍ നേടിയ 150 റണ്‍സിന്റെ നേട്ടം ഇനി പഴങ്കഥ. മുംബൈയുടെ ആയുഷ് മഹ്‌ത്രെ ഇന്ന് നേടിയ തിളക്കമാര്‍ന്ന 181 റണ്‍സിന്റെ നേട്ടം പുതിയ റെക്കോര്‍ഡിന് പിറവിയിട്ടു. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും പ്രായം കുറഞ്ഞ 150+ നേട്ടം ഇനി ഈ മുംബൈകാരന്റെ അക്കൗണ്ടിലെത്തും.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
നാഗാലാന്‍ഡിനെതിരെ വിജയ് ഹസാരെ ട്രോഫിയിലാണ് മഹ്‌ത്രെ ഈ നേട്ടം കൈവരിച്ചതും. അതും കേവലം 117 പന്തില്‍.
11 സിക്‌സറുകളും 15 ഫോറുകളുമായി ആയുഷ് കസറി കയറിയപ്പോള്‍ ടീമിന്റെ സ്‌കോര്‍ 403ലെത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ നാഗാലാന്‍ഡിന്റെ ഇന്നിംഗസ് 214ല്‍ ഒടുങ്ങിയപ്പോള്‍ മുംബൈയുടെ വിജയം 189 റണ്‍സിന്.