സിഡ്‌നിയിൽ തീ പാറും പോരാട്ടം; തിരിച്ചടിച്ച് ഇന്ത്യ, ഓസീസിന്റെ 6 വിക്കറ്റുകൾ വീണു

സിഡ്‌നി ടെസ്റ്റിൽ അടിക്ക് തിരിച്ചടിയെന്ന നിലയിൽ മത്സരം പുരോഗമിക്കുന്നു. ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 185 റൺസിനെതിരെ ബാറ്റിംഗ് തുടരുന്ന ഓസ്‌ട്രേലിയക്ക് 137 റൺസ് എടുക്കുന്നതിനിടെ 6 വിക്കറ്റുകൾ നഷ്ടമായി. ഒരു ഘട്ടത്തിൽ 4ന് 39 റൺസ് എന്ന നിലയിലായിരുന്നു ഓസീസ്

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

ഒരു വിക്കറ്റ് നഷ്ടത്തിൽ 9 റൺസ് എന്ന നിലയിലാണ് രണ്ടാം ദിനം ഓസ്‌ട്രേലിയ ബാറ്റിംഗ് ആരംഭിച്ചത്. സ്‌കോർ 15 ആയപ്പോഴേക്കും മാർനസ് ലാബുഷെയ്‌നെ വീഴ്ത്തി ബുമ്ര ഓസീസിന് അടുത്ത പ്രഹരം ഏൽപ്പിച്ചു. പിന്നീട് മുഹമ്മദ് സിറാജിന്റെ ഊഴമായിരുന്നു. ആദ്യദിനം ബുമ്രയുമായി കളത്തിൽ കോർത്ത സാം കോൺസ്റ്റാസിനെ വീഴ്ത്തിയാണ് സിറാജ് കളം പിടിച്ചത്. 23 റൺസാണ് കോൺസ്റ്റാസ് എടുത്തത്

തൊട്ടുപിന്നാലെ 4 റൺസെടുത്ത ട്രാവിസ് ഹെഡിനെയും സിറാജ് വീഴ്ത്തിയതോടെ ഓസീസ് 39ന് 4 എന്ന നിലയിലേക്ക് വീണു. പിന്നീട് ക്രീസിൽ ഒന്നിച്ച സ്മിത്തും ബ്യൂ വെബ്സ്റ്ററും ചേർന്ന് സ്‌കോർ 96 വരെ എത്തിച്ചു. 33 റൺസെടുത്ത സ്മിത്തിനെ പ്രസിദ്ധ് കൃഷ്ണ പുറത്താക്കി. 21 റൺസെടുത്ത അലക്‌സ് ക്യാരിയെയും പ്രസിദ്ധ് വീഴ്ത്തിയതോടെ ഓസീസ് 137ന് 6 വിക്കറ്റ് എന്ന നിലയിലായി. നിലവിൽ 42 റൺസുമായി വെബ്‌സ്റ്ററും പാറ്റ് കമ്മിൻസുമാണ് ക്രീസിൽ

Exit mobile version