സിഡ്‌നി ടെസ്റ്റിനിടെ ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രീത് ബുമ്രക്ക് പരുക്കേറ്റതായി വിവരം. രണ്ടാം ദിനം ഓസ്‌ട്രേലിയൻ ഇന്നിംഗ്‌സ് പുരോഗമിക്കുന്നതിനിടെ കളം വിട്ട ബുമ്ര മെഡിക്കൽ സംഘത്തിനൊപ്പം ആശുപത്രിയിലേക്ക് പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ബുമ്രയെ സ്‌കാനിംഗിനായാണ് കൊണ്ടുപോയതെന്നാണ് വിവരം
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
10 ഓവർ മാത്രമാണ് ബുമ്ര എറിഞ്ഞത്. 33 റൺസ് വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബുമ്ര മൈതാനം വിട്ടതും പിന്നാലെ ആശുപത്രിയിലേക്ക് പോയതും. ബുമ്രയുടെ അഭാവത്തിൽ വിരാട് കോഹ്ലിയാണ് ഓസീസ് ഇന്നിംഗ്‌സിന്റെ അവസാനഘട്ടത്തിൽ ഇന്ത്യയെ നയിച്ചത്
രണ്ടാമിന്നിംഗ്‌സിൽ ബുമ്രയ്ക്ക് കളത്തിലേക്ക് തിരിച്ചെത്താനായില്ലെങ്കിൽ ഇന്ത്യക്ക് അത് വൻ തിരിച്ചടിയാകും. നാല് റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ് സ്വന്തമാക്കിയ ഇന്ത്യ സിഡ്‌നിയിൽ വിജയം സ്വപ്‌നം കാണുന്നുണ്ട്. ഇതിനിടെയാണ് ഇന്ത്യയുടെ കുന്തമുനയായ നായകനെ നഷ്ടമാകുന്നത്.