സിഡ്‌നി ടെസ്റ്റിൽ നിന്ന് വിട്ടുനിൽക്കാനുള്ള കാരണം വ്യക്തമാക്കി രോഹിത് ശർമ. സിഡ്‌നി ടെസ്റ്റിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനത്തെ കുറിച്ച് കോച്ചുമായും സെലക്ടർമാരുമായും ചർച്ച നടത്തിയിരുന്നു. ഞാൻ ഫോമിൽ അല്ല. ഇതൊരു പ്രധാന മത്സരമാണ്. ഞങ്ങൾക്ക് ഫോമിലുള്ള ഒരു കളിക്കാരനെ വേണം. ടീമിനാണ് മുൻഗണന ചെയ്യേണ്ടത്. അതാണ് ഞാനും ചെയ്തതെന്ന് രോഹിത് പറഞ്ഞു
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
സിഡ്‌നിൽ വന്ന ശേഷമാണ് ഈ തീരുമാനമെടുത്തതെന്നും രോഹിത് വ്യക്തമാക്കി. എനിക്ക് വലിയ സംഭാവനകൾ നൽകാൻ കഴിയാത്തതിനാൽ മാറി നിൽക്കുന്നതാണ് നല്ലതെന്ന് തോന്നി. ഇത് വിരമിക്കൽ തീരുമാനമല്ല. ഫോമിൽ അല്ലാത്തതിനാൽ ടീമിൽ ഇല്ലെന്ന് മാത്രം. ഞാൻ എപ്പോൾ വിരമിക്കുമെന്നത് പേനും ലാപ്‌ടോപ്പുമായി നടക്കുന്നവരല്ല തീരുമാനിക്കേണ്ടത്.
കാര്യങ്ങൾ മാറുമെന്ന് എനിക്ക് പൂർണവിശ്വാസമുണ്ട്. എന്താണ് ചെയ്യേണ്ടെന്ന വ്യക്തമായ ബോധ്യവുമുണ്ട്. അത്രത്തോളം പക്വത എനിക്കുണ്ട്. ടീമിന് എന്താണ് വേണ്ടതെന്ന് എനിക്ക് മനസിലാകുമെന്നും രോഹിത് പറഞ്ഞു. അതേസമയം രോഹിത് ശർമയുടെ അഭാവത്തിൽ ജസ്പ്രീത് ബുമ്രയാണ് സിഡ്‌നിയിൽ ഇന്ത്യയെ നയിക്കുന്നത്.