ഐസിസി ടെസ്റ്റ് റാങ്കിംഗിൽ രോഹിത് ശർമക്കും വിരാട് കോഹ്ലിക്കും വൻ തിരിച്ചടി. വിരാട് കോഹ്ലി ആദ്യ 20ൽ നിന്ന് പുറത്തായി. 24ാം സ്ഥാനത്തേക്കാണ് കോഹ്ലി വീണത്. രോഹിത് ശർമ അഞ്ച് സ്ഥാനം താഴേക്കിറങ്ങി നാൽപതാം സ്ഥാനത്തേക്കും വീണു. 11ാം സ്ഥാനത്തുണ്ടായിരുന്ന റിഷഭ് പന്ത് 12ാം സ്ഥാനത്തായി
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
അതേസമയം മെൽബൺ ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സിലും അർധസെഞ്ച്വറി നേടിയ യശസ്വി ജയ്‌സ്വാൾ ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തേക്ക് ഉയർന്നു. ജയ്‌സ്വാൾ മാത്രമാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ താരം. ശുഭ്മാൻ ഗിൽ 20ാം സ്ഥാനത്ത് തുടരുകയാണ്
ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഹാരി ബ്രൂക്ക് രണ്ടാം സ്ഥാനത്തും ന്യൂസിലാൻഡ് താരം കെയ്ൻ വില്യംസൺ മൂന്നാം സ്ഥാനത്തുമാണ്. ട്രാവിസ് ഹെഡാണ് അഞ്ചാമത്. സ്റ്റീവ് സ്മിത്ത് 10ൽ നിന്ന് ഏഴാം സ്ഥാനത്തേക്ക് കയറി. ടെസ്റ്റ് ഓൾ റൗണ്ടർമാരുടെ പട്ടികയിൽ രവീന്ദ്ര ജഡേജയാണ് ഒന്നാമത്