വയനാട് മുണ്ടക്കൈ -ചൂരല്‍മല ഉരുള്‍ പൊട്ടല്‍ അതി തീവ്രദുരന്തമെന്ന് സമ്മതിച്ച് കേന്ദ്രം. ഒരു ഗ്രാമം മുഴുവനും ഇല്ലാതായ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ നിരന്തരമായ ആവശ്യം കേന്ദ്രം അംഗീകരിക്കുകയായിരുന്നു.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
കേന്ദ്ര ദുരിതാശ്വാസ ഫണ്ട് അടക്കം ലഭിക്കുന്നതിന് സഹായകരമാകുന്ന പ്രഖ്യാപനം വൈകിയതില്‍ സംസ്ഥാന സര്‍ക്കാറിന് പ്രതിഷേധമുണ്ടായിരുന്നു.
വയനാട്ടിലേത് അതിതീവ്ര ദുരന്തമാണെന്ന് പാര്‍ലമെന്റില്‍ കേന്ദ്രം അറിയിച്ചിരുന്നുങ്കിലും രേഖാമൂലം അറിയിപ്പ് നല്‍കാന്‍ തയ്യാറായിരുന്നില്ല.അതിതീവ്ര ദുരന്തമായി പരിഗണിക്കണമെന്ന് കേരളം നിരന്തരം ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സംഘം നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച മന്ത്രിതല സമിതി തീവ്ര ദുരന്തമാണെന്ന് കണ്ടെത്തിയിരുന്നു.