കൊച്ചി കലൂർ സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിൽ നിന്ന് വീണുപരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സ തുടരുമെന്ന് ഡോക്ടർമാർ അറിയിച്ചു. അപകടനില പൂർണമായും തരണം ചെയ്തിട്ടില്ല.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
ശ്വാസകോശത്തിന് പുറത്ത് നീർക്കെട്ട് ഉണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ഉമ തോമസ് മക്കളോടും ഡോക്ടർമാരോടും സംസാരിച്ചു. അപകടം നടന്ന് ആറ് ദിവസത്തിന് ശേഷമാണ് ഉമ തോമസിനെ വെന്റിലേറ്ററിൽ നിന്നും മാറ്റിയത്.
ഇന്ന് രാവിലെ 11 മണിയോടെയാണ് ഉമ തോമസിനെ ഐസിയുവിലേക്ക് മാറ്റിയത്. ഞായറാഴ്ച അപകടം നടന്നതിന് ശേഷം ഉമ തോമസ് വെന്റിലേറ്ററിലായിരുന്നു ചികിത്സയിൽ തുടർന്നിരുന്നത്.