സനാതന ധർമം അശ്ലീലമാണെന്ന എംവി ഗോവിന്ദന്റെ പരാമർശത്തിൽ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ഭൂരിപക്ഷ സമുദായത്തെ എങ്ങനെ ഭിന്നിപ്പിക്കാമെന്ന ആലോചനയാണ് ഇപ്പോൾ നടക്കുന്നത്. മുസ്ലീം ദേവാലയങ്ങളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് പറയാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും കെ സുരേന്ദ്രൻ ചോദിച്ചു
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
എംവി ഗോവിന്ദനെതിരെ കേസെടുത്ത് നടപടി സ്വീകരിക്കണം. ശിവഗിരിയിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയുടെ തുടർച്ചയാണ് എംവി ഗോവിന്ദന്റെ പ്രസ്താവന. വില കുറഞ്ഞ ജൽപ്പനമാണ് നടത്തിയത്. ഇത് തിരുത്തപ്പെടേണ്ടതും എതിർക്കപ്പെടേണ്ടതുമാണ്
അമ്പലങ്ങളിൽ ഷർട്ട് ഇടണോ വേണ്ടയോ എന്നതാണ് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്നും സുരേന്ദ്രൻ പരിഹസിച്ചു. അമ്പലങ്ങളുടെ കാര്യത്തിൽ ഇടപെടാൻ സർക്കാരിന് എന്താണ് അവകാശമെന്നും സുരേന്ദ്രൻ ചോദിച്ചു