കലൂർ സ്‌റ്റേഡിയത്തിലെ അപകടത്തിൽ വീഴ്ച സമ്മതിച്ച് ജിസിഡിഎ. സൈറ്റ് എൻജിനീയർ എസ് എസ് ഉഷയെ സസ്‌പെൻഡ് ചെയ്തു. അപകടത്തിൽ വിശദമായ അന്വേഷണം നടത്തും. ഭാവിയിൽ സ്റ്റേഡിയത്തിലെ പരിപാടികൾക്ക് എല്ലാ അനുമതിയും ലഭ്യമായിട്ടുണ്ടോയെന്ന് ഉറപ്പാക്കുമെന്നും ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള പറഞ്ഞു
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
ഗിന്നസ് റെക്കോർഡ് നൃത്തത്തിനായി സ്‌റ്റേഡിയം വിട്ടുനൽകിയതിന് പിന്നിൽ ജിസിഡിഎ ചെയർമാൻ ഇടപെട്ടിരുന്നുവെന്ന് വാർത്ത വന്നിരുന്നു. ബ്ലാസ്റ്റേഴ്‌സുമായി കരാറുള്ളതിനാൽ സ്റ്റേഡിയം വിട്ടുനൽകരുതെന്നും സ്റ്റേഡിയത്തിലെ ടർഫിനെ നൃത്തപരിപാടി ബാധിക്കുമെന്നും ജിസിഡിഎ എസ്റ്റേറ്റ് വിഭാഗം അറിയിച്ചിരുന്നു. ഇത് തള്ളിയാണ് ചെയർമാന്റെ ഇടപെടൽ
അതേസമയം സ്റ്റേഡിയം വിട്ടുനൽകിയതിൽ അഴിമതി ആരോപിച്ച് കൊച്ചി സ്വദേശി വിജിലൻസിന് പരാതി നൽകിയിട്ടുണ്ട്. പരാതി വിജിലൻസ് അന്വേഷിക്കട്ടെയെന്നും സ്റ്റേഡിയം ഇനിയും കായിക ഇതര ആവശ്യങ്ങൾക്ക് നൽകുമെന്നും കെ ചന്ദ്രൻ പിള്ള പറഞ്ഞു.