നിർണായക നീക്കവുമായി കേന്ദ്രസർക്കാർ; രാജ്യത്തെ ജയിലുകളിലെ ജാതിവിവേചനം അവസാനിപ്പിച്ചു

ന്യൂഡൽഹി: രാജ്യത്തെ ജയിലുകളിലെ ജാതിവിവേചനം അവസാനിപ്പിച്ചു. ഇതിനായി ജയിൽനിയമങ്ങളിലും ചട്ടങ്ങളിലും കേന്ദ്രസർക്കാർ ഭേദ​ഗതി വരുത്തി. ഇതോടെ പതിറ്റാണ്ടുകളായി ഇന്ത്യയിലെ ജയിലുകളിൽ നിലനിന്നിരുന്ന ജാതിവിവേചനത്തിന് അറുതിയാകുകയാണ്. തടവുകാരെ ജാതിയടിസ്ഥാനത്തിൽ തരംതിരിക്കുകയും ജോലിനിശ്ചയിക്കുകയും ചെയ്യുന്നതൊഴിവാക്കാനാണ് സർക്കാർ ജയിൽ നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതിവരുത്തിയിരിക്കുന്നത്.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

2016-ലെ മോഡൽ പ്രിസൺ മാന്വലും 2023-ലെ മോഡൽ പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് നിയമവുമാണ് ഭേദഗതിചെയ്തത്. 2023-ലെ നിയമത്തിൽ 55(എ) എന്ന പുതിയ വകുപ്പുചേർത്താണ് ജാതിവിവേചനം അവസാനിപ്പിക്കാൻ വ്യവസ്ഥവെച്ചത്.ഇതുപ്രകാരം ജയിലുകളിൽ തടവുകാരെ ജാതിയടിസ്ഥാനത്തിൽ തരംതിരിക്കാനോ വർഗീകരിക്കാനോ വിവേചനംകാട്ടാനോ പാടില്ല.

Exit mobile version