ബിസിസിഐയുടെ പുതിയ സെക്രട്ടറി സ്ഥാനത്തേക്ക് ദേവജിത് സൈകിയെ തിരഞ്ഞെടുത്തു. ഐസിസിയുടെ ചെയർമാൻ സ്ഥാനത്ത് എത്തിയ ജെയ് ഷാക്ക് പകരമാണ് ദേവജിത് സൈകിയെ എത്തിയിരിക്കുന്നത്. മുൻ അസം ക്രിക്കറ്റ് താരമാണ് ബിസിസിഐയുടെ സെക്രട്ടറിയാകുന്നത്. ക്രിക്കറ്റിലും ഒപ്പം നിയമമേഖലയിലും പശ്ചാത്തലമുള്ള വ്യക്തിയാണ് ദേവജിത് സൈകിയ. മുൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം 1990നും 1991നും ഇടയിൽ അസമിന് വേണ്ടി വിക്കറ്റ് കീപ്പറായി നാല് മത്സരങ്ങൾ കളിച്ചു.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ(ICC) ചെയർമാനായി ജയ് ഷാ ചുമതലയേറ്റതിനെ പിന്നാലെ ഒരു മാസത്തോളമായി ആ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യയുടെ പ്രകടനത്തെക്കുറിച്ച് ബോർഡ് ചർച്ച ചെയ്യുമ്പോൾ ബിസിസിഐ പ്രസിഡൻ്റ് റോജർ ബിന്നിക്കൊപ്പം യോഗത്തിൽ സെക്രട്ടറി സൈകിയയും പങ്കെടുത്തിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമയും പരിശീലകൻ ഗൗതം ഗംഭീറും യോഗത്തിൽ പങ്കെടുത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2016ൽ അസം മുഖ്യമന്ത്രിയായ ഹേമന്ത ബിശ്വാസർമയുടെ അധ്യക്ഷതയിൽ അസം ക്രിക്കറ്റ് അസോസിയേഷൻ്റെ (എസിഎ) ആറ് വൈസ് പ്രസിഡൻ്റുമാരിൽ ഒരാളായിരുന്നു സൈകിയ. പിന്നീട് 2019-ൽ എസിഎ സെക്രട്ടറിയായി, 2022-ൽ ബിസിസിഐ ജോയിൻ്റ് സെക്രട്ടറിയായും സേനനമനുഷ്ടിച്ചിട്ടുണ്ട്. 28-ാം വയസ്സിൽ ഗുവാഹത്തി ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയ സൈകിയ തൻ്റെ നിയമജീവിതത്തിന് മുമ്പ്, നോർത്തേൺ ഫ്രോണ്ടിയർ റെയിൽവേയിലും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലും (ആർബിഐ) ജോലി ചെയ്തിട്ടുണ്ട്.
കേണൽ സി കെ നായിഡു ട്രോഫിയിലും (അണ്ടർ 23), രഞ്ജി ട്രോഫിയിലും തൻ്റെ മികവ് തെളിയിച്ചിട്ടുള്ള മുൻ അസം ക്രിക്കറ്റ് താരം കൂടിയാണ് സൈകിയ. 1990-91 കാലത്ത് താരം നാല് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. കൂടാതെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിക്കൊപ്പം ഈസ്റ്റ് സോണിനായി കളിച്ചിട്ടുണ്ട്. അസം ക്രിക്കറ്റ് അസോസിയേഷൻറെ (എസിഎ) സെക്രട്ടറിയായിരിക്കെയാണ് സൈകിയ അസമിലെ ആദ്യ വനിതാ അന്തർ ജില്ലാ ക്രിക്കറ്റ് ടൂർണമെൻറെ് സംഘടിപ്പിച്ചത്. ഗുവാഹത്തി സ്പോർട്‌സ് അസോസിയേഷൻ (ജിഎസ്എ) ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്