കോലിയും രോഹിത്തും രഞ്ജിത്ത് ട്രോഫിയൊക്കെ കളിക്കട്ടെ…; ടീമില്‍ നിന്ന് പുറത്താക്കണമെന്ന് ബി സി സി സെക്രട്ടറി

നിലപാടില്‍ ഉറച്ച് അഗാര്‍ക്കറും

ടീമിനെ നാണക്കേടില്‍ നിന്ന് നാണക്കേടിലേക്ക് തള്ളിവിടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മയും മുന്‍ ക്യാപ്റ്റന്‍ വീരാട് കോലിയും രഞ്ജിത്ത് ട്രോഫിയടക്കമുള്ള ആഭ്യന്തര ക്രിക്കറ്റുകള്‍ കളിച്ച് കഴിവ് തെളിയിക്കട്ടേയെന്ന നിലപാടില്‍ ബി സി സി സെക്രട്ടറി. ടീമിന്റെ മുഖ്യ സെലക്ടറും മുന്‍ താരവുമായ അജിത്ത് അഗാര്‍ക്കറും സമാനമായ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതോടെ ഇരുവരുടെയും ഭാവി അവതാളത്തിലേക്ക് നീങ്ങുകയാണ്.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ത്യയുടെ ഇംഗ്ലണ്ടുമായുള്ള പരമ്പരയും ചാമ്പ്യന്‍സ് ട്രോഫിയും വരാനിരിക്കെ ടീമില്‍ നിന്ന് ഇരുവരെയും പുറത്താക്കണമെന്നാണ് ആവശ്യം. ഈ നിലപാടുമായി പുതിയ ബിസിസി ഐ സെക്രട്ടറിയായ ദേവജിത് സൈകിയ ഉറച്ചുനില്‍ക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യ ഫോം വിലയിരുത്തി ടീമില്‍ വലിയ അഴിച്ചപണി നടത്തുമെന്നാണ് വിവരം. ഇന്ത്യന്‍ സെലക്ടര്‍മാരുടെ മുന്നിലുള്ള പ്രധാന ചോദ്യം വിരാട് കോലിയുടേയും രോഹിത് ശര്‍മയുടേയും ടീമിലെ സ്ഥാനമാണ്. രണ്ട് പേരും സമീപകാലത്ത് ഫ്ളോപ്പായതിനാല്‍ ഇനി ടീമിലേക്ക് പരിഗണിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫോം തെളിയിച്ച ശേഷം ഇരുവരെയും ദേശീയ ടീമിലേക്ക് പരിഗണിച്ചാല്‍ മതിയെന്ന കടുത്ത നിലപാടിലാണ് അഗാര്‍ക്കറുള്ളത്. ടെസ്റ്റിലേക്ക് ഇനി കോലിയേയും രോഹിത്തിനേയും പരിഗണിക്കേണ്ടതില്ലെന്നും അദ്ദേഹം നിര്‍ദേശിച്ചിരിക്കുകയാണെന്നാണ് ബിസിസി ഐ വൃത്തങ്ങള്‍ തന്നെ പറയുന്നത്.

രോഹിത് ശര്‍മയേയും ചാമ്പ്യന്‍സ് ട്രോഫിക്ക് പരിഗണിക്കേണ്ടെന്ന് മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കറിന് ദേവജിത് നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.

Exit mobile version