വേനലവധി ഇനി ഐ പി എല്‍ കൊണ്ടുപോകും; മാമാങ്കം മാര്‍ച്ച് 21 മുതല്‍; ഫൈനല്‍ മെയ് 25ന്

മത്സര ക്രമങ്ങള്‍ പിന്നീട്

ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ പി എല്‍) മത്സര തീയതി പ്രഖ്യാപിച്ചു. വേനല്‍ അവധി ആഘോഷമാക്കാന്‍ കഴിയുന്ന രീതിയിലുള്ള രീതിയിലാണ് മത്സര തീയതി പ്രഖ്യാപിച്ചത്. മാര്‍ച്ച് 21ന് ആരംഭിക്കുന്ന മത്സരം മെയ് 25ന് അവസാനിപ്പിക്കാനാണ് തീരുമാനം. സുപ്രധാന യോഗത്തിന് ശേഷം ബി സി സി ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

വനിതാ പ്രീമിയര്‍ ലീഗിന്റെ മത്സരത്തീയതി സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. പുതിയ സെക്രട്ടറിയേയും ട്രഷററേയും തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി നടത്തിയ യോഗത്തിലാണ് ഐ.പി.എല്‍. മത്സരങ്ങള്‍ സംബന്ധിച്ച തീരുമാനങ്ങളും കൈക്കൊണ്ടത്. നേരത്തെ, ഈ വര്‍ഷത്തെ ഐ.പി.എല്‍. മാര്‍ച്ച് 23-ന് തുടങ്ങുമെന്നായിരുന്നു പറഞ്ഞിരുന്നത്. തീയതി തിരുത്തിക്കൊണ്ടുള്ള അറിയിപ്പ് രാജീവ് ശുക്ല തന്നെയാണ് നല്‍കിയത്.

അടുത്തയാഴ്ച നടക്കാനിരിക്കുന്ന ബി സി സി ഐ യോഗത്തിന് ശേഷമായിരിക്കും മത്സരക്രമങ്ങള്‍ സംബന്ധിച്ച വിശദമായ വിവരങ്ങള്‍ പുറത്തുവിടുകയുള്ളൂ.

Exit mobile version