ചാമ്പ്യന്‍സ് ട്രോഫിയിലും റിഷഭ് പന്തിന് പകരം സഞ്ജു മതി; കാരണം നിരത്തി ഹര്‍ഭജന്‍ സിംഗ്

ഇതില്‍ ആശയകുഴപ്പം വേണ്ടെന്നും ഹര്‍ഭജന്‍

ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പയിലേത് പോലെ ചാമ്പ്യന്‍സ് ട്രോഫിയിലും സഞ്ജുവിന് അവസരം നല്‍കണമെന്നും റിഷഭ് പന്തിനെ പുറത്തിരുത്തണമെന്നുമുള്ള ആവശ്യം ശക്തമാകുന്നു. മലയാളികള്‍ക്ക് പുറമെ ക്രിക്കറ്റ് വിദഗ്ധരായ മുന്‍ താരങ്ങളും സമാനമായ ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒടുവിലായി എത്തിയത് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം കണ്ട് ഏറ്റവും മികച്ച മാന്ത്രിക സ്പിന്നറായ ഹര്‍ഭജന്‍ സിംഗ് ആണ്.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

ദക്ഷിണാഫ്രിക്കക്കെതിരെ സഞ്ജു സാംസണ്‍ നടത്തിയ മികച്ച പ്രകടനം കണ്ട് ചാമ്പ്യന്‍ ട്രോഫിയിലേക്ക് അദ്ദേഹത്തെ തിരഞ്ഞെടുക്കണമെന്നാണ് നിര്‍ദേശം.

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ റോളില്‍ കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നിവര്‍ തമ്മിലാണ് ചാമ്പ്യന്‍സ് ട്രോഫിയിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി പോരടിക്കുന്നത്. ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം കെ എല്‍ രാഹുലിനെയാണ് ഇന്ത്യ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ ആരാവുമെന്നതാണ് കണ്ടറിയേണ്ടത്.

റിഷഭ് പന്തിനെ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി കളിപ്പിക്കേണ്ടന്നും സഞ്ജു സാംസണെയാണ് കളിപ്പിക്കേണ്ടതെന്നുമാണ് ഹര്‍ഭജന്‍ സിങ് പറയുന്നത്. ഇക്കാര്യത്തില്‍ ആശയക്കുഴപ്പമില്ലാതെ തന്നെ തീരുമാനമെടുക്കാമെന്നുമാണ് ഹര്‍ഭജന്റെ പക്ഷം. ‘സഞ്ജു സാംസണ്‍, റിഷഭ് പന്ത് എന്നിവരിലൊരാള്‍ക്കാവും അവസരം ലഭിക്കുകയെന്നുറപ്പ്. ദക്ഷിണാഫ്രിക്കയിലെ മികച്ച പ്രകടനം വിലയിരുത്തി ഇന്ത്യ സഞ്ജു സാംസണെ കളിപ്പിക്കുമെന്നാണ് കരുതുന്നത്. റിഷഭ് പന്തിനെ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ വിശ്രമം അനുവദിച്ചാലും അത്ഭുതപ്പെടാന്‍ സാധിക്കില്ല’ ഹര്‍ഭജന്‍ സിങ് പറഞ്ഞു.

Exit mobile version