അബുദാബി: യുഎഇയില്‍ അടുത്ത മാസം പെട്രോള്‍ വിലയില്‍ ചെറിയ തോതിലുള്ള കുറവുണ്ടാവും. ജനുവരിയിലേക്കുള്ള പെട്രോള്‍ വില പ്രഖ്യാപിച്ചതോടെയാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ബ്രെന്റ് ഓയലിന് ബാരലിന് നവംബറില്‍ 73.2 യുഎസ് ഡോളറായിരുന്നത് ഡിസംബറില്‍ 73.06 ഡോളറായി കുറഞ്ഞതാണ് ജനുവരിയിലെ വിലയില്‍ പ്രതിഫലിക്കുക.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
2024ല്‍ ഏറ്റവും കുറഞ്ഞ പെട്രോള്‍ വില നിലവാരം ഡിസംബറിലായിരുന്നു. സൂപ്പര്‍ 98ന് 2.61 ദിര്‍ഹവും സ്‌പെഷല്‍ 95ന് 2.50 ദിര്‍ഹവും ഇ-പ്ലസിന് 2.43 ദിര്‍ഹവുമായിരുന്നു ഡിസംബറിലെ നിരക്ക്. 2024 ജനുവരില്‍ ഇത് യഥാക്രമം 2.82, 2.71, 2.64 എന്നിങ്ങനെ ആയിരുന്നപ്പോള്‍ ജൂലൈയില്‍ 2.99, 2.88, 2.80 എന്ന നിലവാരത്തിലേക്ക് എത്തിയിരുന്നു. വര്‍ഷത്തില്‍ വില ഏറ്റവും വര്‍ധിച്ച മെയ് മാസത്തില്‍ 3.34, 3.22, 3.15 എന്നീ നിരക്കിലായിരുന്നു. മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലത്താണ് ഏറ്റവും വിലകൂടിയ സൂപ്പര്‍ 98ന് മൂന്ന് ദിര്‍ഹത്തിന് മുകളിലേക്ക് വില ഉയര്‍ന്നത്. 2015 മുതലാണ് രാജ്യാന്തര വില നിലവാരം അനുസരിച്ച് രാജ്യത്തെ പെട്രോള്‍ വില ഓരോ മാസവും പുതുക്കി നിശ്ചയിക്കുന്ന രീതിയിലേക്ക് യുഎഇ മാറിയത്.