പൊട്ടിത്തെറിച്ച് ഗംഭീര്‍; മര്യദയില്‍ കളിച്ചില്ലെങ്കില്‍ പുറത്തുപോകാം; ഡ്രസിംഗ് റൂമിലെ സംസാരം മാധ്യമങ്ങള്‍ക്ക്

സീനിയര്‍ താരങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു

നാണക്കേടില്‍ നിന്ന് നാണക്കേടിലേക്ക് പോകുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളോട് പൊട്ടിത്തെറിച്ച് പ്രധാന കോച്ച് ഗൗതം ഗംഭീര്‍. നല്ലപോലെ കളിച്ചില്ലെങ്കില്‍ പുറത്തിരിക്കേണ്ടി വരുമെന്നും ഇനി താന്‍ പറയും പോലെ കളിച്ചേക്കണമെന്നും ഭീഷണയുടെ സ്വരത്തില്‍ ഗൗതം ഗംഭീര്‍ പ്രതികരിച്ചു. ഓസ്‌ട്രേലിയയുമായുള്ള നാലാം ടെസ്റ്റിലും പരാജയം ഏറ്റുവാങ്ങി പരമ്പരയില്‍ 2-1ന് പിന്നില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് ഗംഭീര്‍ ഇക്കാര്യം വ്യക്തമാക്കിയത്. മത്സരത്തിന് ശേഷം ഡ്രസിംഗ് റൂമിലെത്തിയ ഗംഭീര്‍ ഇന്ത്യന്‍ താരങ്ങളെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

സീനിയര്‍ താരങ്ങളുടെ പ്രകടനത്തില്‍ നിശിത വിമര്‍ശനമുന്നയിച്ച ഗംഭീര്‍ പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ സീനിയര്‍ താരങ്ങളെ ടീമില്‍ നിന്നൊഴിവാക്കാന്‍ മടിക്കില്ലെന്ന് മുന്നറിയിപ്പും നല്‍കിയതായി ഇന്ത്യന്‍ ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സീനിയര്‍ താരങ്ങളെ കൊണ്ട് തനിക്ക് മതിയായെന്നും പല കോണില്‍ നിന്ന് താന്‍ ഇതിന്റെ പേരില്‍ വിമര്‍ശനം നേരിടുകയാണെന്നും പറഞ്ഞ ഗംഭീര്‍ ചില പുതുമുഖ താരങ്ങളാണ് ഇന്ത്യയെ വലിയ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ആരുടേയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും ക്യാപ്റ്റന്‍ രോഹിത്, മുന്‍ ക്യാപ്റ്റന്‍ വീരാട് കോലി അടക്കമുള്ള താരങ്ങള്‍ മോശം ഫോമില്‍ തുടരുന്ന താരങ്ങള്‍ക്കെതിരെയാണ് വിമര്‍ശനം എന്നുറപ്പാണ്.

ഇന്ത്യന്‍ ടീമിന്റെ പരാജയത്തിന് പിന്നില്‍ ഗൗതം ഗംഭീറും രോഹിത്ത് ശര്‍മയുമാണെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് ഡ്രസിംഗ് റൂമിലെ സംഭാഷണം ചോര്‍ന്നത്. ഗംഭീര്‍ കോച്ചായി വന്നതിന് ശേഷം ഇന്ത്യന്‍ ടീം കനത്ത പരാജയം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണെന്നും രോഹിത്തിനെ ടീമില്‍ നിന്ന് പുറത്താക്കണമെന്നുമുള്ള ആവശ്യവും ഉയര്‍ന്നുകൊണ്ടിരിക്കെയാണ് പുതിയ വിവാദം.

Exit mobile version