റിയാദ് വിമാനത്താവളത്തിനും അരാംകോയ്ക്കും നേരെ ഹൂതികളുടെ ആക്രമണ പരമ്പര; എയർലൈനുകൾക്കും യാത്രക്കാർക്കും ജീവനക്കാർക്കും മുന്നറിയിപ്പ്
യേമനിലെ ഹൂതി വിമതർ സൗദി അറേബ്യയിലെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും അരാംകോ (Aramco) എണ്ണക്കമ്പനിയുടെ കേന്ദ്രങ്ങൾക്കും നേരെ നടത്തിയ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തു. സൗദി വ്യോമാതിർത്തിയും വിമാനത്താവളങ്ങളും സുരക്ഷിതമല്ലെന്നും, ആക്രമണ സാധ്യതയുള്ളതിനാൽ വിമാനക്കമ്പനികളും യാത്രക്കാരും ജീവനക്കാരും സൗദി വിമാനത്താവളങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഹൂതികൾ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ആളപായം സംഭവിച്ചിട്ടുണ്ടെന്നും സൗദിയിലെ വ്യോമഗതാഗതത്തെ ഇത് സാരമായി ബാധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മേഖലയിൽ സംഘർഷം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളും എയർലൈനുകളും സൗദിയിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെയ്ക്കുന്നതുൾപ്പെടെയുള്ള സുരക്ഷാ നടപടികൾ സ്വീകരിച്ചുവരികയാണ്.
