ഹൂതി ആക്രമണങ്ങളെക്കുറിച്ചുള്ള യു.എൻ രക്ഷാസമിതിയുടെ അപലപനത്തെ സ്വാഗതം ചെയ്ത് സൗദി അറേബ്യ

സൗദി

​റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ, ഊർജ്ജ കേന്ദ്രങ്ങൾ, സാധാരണക്കാർക്ക് നേരെ യെമനിലെ ഹൂതി വിമതർ നടത്തുന്ന ആക്രമണങ്ങളെ ഐക്യരാഷ്ട്രസഭാ (UN) രക്ഷാസമിതി ശക്തമായി അപലപിച്ച നടപടിയെ സ്വാഗതം ചെയ്ത് സൗദി അറേബ്യ.

​രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ സൗദി അറേബ്യയ്ക്ക് അവകാശമുണ്ടെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ചെങ്കടലിലെയും ബാബ് അൽ മന്ദബ് കടലിടുക്കിലെയും കപ്പൽ ഗതാഗതത്തിന് ഹൂതികൾ സൃഷ്ടിക്കുന്ന ഭീഷണികളെക്കുറിച്ചും രക്ഷാസമിതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

​ഹൂതികൾക്ക് ആയുധങ്ങളും മറ്റ് സാമ്പത്തിക സുരക്ഷാ പിന്തുണകളും ലഭിക്കുന്നത് തടയാൻ അന്താരാഷ്ട്ര സമൂഹം ഒന്നിച്ചുനിൽക്കണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. യു.എൻ രക്ഷാസമിതി അംഗങ്ങൾ കാണിച്ച ഐക്യദാർഢ്യത്തിന് സൗദി നന്ദി അറിയിക്കുകയും മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കുമായി യു.എൻ പ്രമേയങ്ങൾ പൂർണ്ണമായി നടപ്പിലാക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.

Tags

Share this story