അമ്മയെയും നാല് സഹോദരിമാരെയും ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊന്നു; യുവാവ് അറസ്റ്റിൽ

പുതുവത്സര ദിനത്തിൽ അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ആഗ്ര സ്വദേശിയായ അർഷാദാണ്(24) അറസ്റ്റിലായത്. ഉത്തർപ്രദേശിലെ ലക്‌നൗ താന നാകാ പ്രദേശത്തെ ഹോട്ടൽ ശരൺജീതിലാണ് സംഭവം.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

അർഷാദിന്റെ അമ്മ അസ്മ, സഹോദരിമാരായ അൽഷിയ(19), റഹ്മീൻ(18), അക്‌സ(16), ആലിയ(9) എന്നിവരാണ് കൊല്ലപ്പെട്ടത്. അമ്മയും സഹോദരിമാരും ഉറങ്ങിക്കിടക്കുമ്പോൾ അർഷാദ് ബ്ലേഡ് ഉപയോഗിച്ച് ഇവരുടെ കഴുത്തറുക്കുകയായിരുന്നു.

കുടുംബപ്രശ്‌നങ്ങളെ തുടർന്നുള്ള നിരാശയിലാണ് കൃത്യം നടത്തിയതെന്ന് പ്രതി പോലീസിന് മൊഴി നൽകി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.

Exit mobile version