ചികിത്സയില്‍ കഴിയുകയായിരുന്ന ഇന്‍കാസ് പ്രസിഡന്റ് മരിച്ചു

സലാല: അര്‍ബുദ ബാധയെത്തുടര്‍ന്ന് നാട്ടില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഇന്‍കാസ് സലാലയുടെ മേഖലാ കമ്മിറ്റി പ്രസിഡന്റ് നാട്ടില്‍ മരിച്ചു. കോഴിക്കോട് വടകര ഓഞ്ചിയം നാദാപുരം റോഡില്‍ താമസിക്കുന്ന പോലച്ചാല്‍ കുനിയില്‍ സന്തോഷ് കുമാര്‍(60) ആണ് മരിച്ചത്. ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി അംഗംകൂടിയായിരുന്ന സന്തോഷ് സലാലയിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു. സലാലയില്‍ ബിസിനസ് നടത്തുകയായിരുന്നു. ആറുമാസം മുന്‍പാണ് ചികിത്സാര്‍ഥം നാട്ടിലേക്ക് മടങ്ങിയെത്തിയത്. മൃതദേഹം മുക്കാളിയില്‍ സംസ്‌കരിച്ചു. ഭാര്യ: മഞ്ജുഷ.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

Exit mobile version