യെമനി പൗരനെ വധിച്ച കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടി. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റ് അനുമതി നൽകി. മോചനത്തിനായുള്ള ശ്രമങ്ങൾക്കായി നിമിഷപ്രിയയുടെ അമ്മ യെമനിൽ തുടരുന്നതിനിടെയാണ് പ്രസിഡന്റ് വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവിൽ ഒപ്പിട്ടത്
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
കൊല്ലപ്പെട്ട തലാൽ അബ്ദു മെഹ്ദിയുടെ കുടുംബവുമായുള്ള അനുരഞ്ജന ചർച്ച വഴിമുട്ടി നിൽക്കുകയാണ്. നിലിവലെ സാഹചര്യത്തിൽ ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കിയേക്കും. ഇനിയാകെയുള്ള പ്രതീക്ഷ കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകുക എന്നത് മാത്രമാണ്
2017ലാണ് തലാൽ കൊല്ലപ്പെടുന്നത്. 2018ൽ നിമിഷപ്രിയയെ വധശിക്ഷക്ക് വിധിച്ചു. ഇതിനെതിരായ അപ്പീൽ 2022ൽ തള്ളിയിരുന്നു. പരമോന്നത കോടതി 2023ൽ വധശിക്ഷ ശരിവെച്ചു. മധ്യസ്ഥ തുക സംബന്ധിച്ച ആശയക്കുഴപ്പമാണ് തലാലിന്റെ കുടുംബവുമായുള്ള ചർച്ചകൾ വഴിമുട്ടുന്നതിലേക്ക് നീണ്ടത്.