മസ്‌കത്ത്: സലാലയില്‍ സുഹൃത്തിന്റെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ കൊല്ലം സ്വദേശി മരിച്ചു. വള്ളിക്കാവ് ക്ലാപ്പന വട്ടശേരിക്കളം വീട്ടില്‍ സ്റ്റാന്‍ലി തോമസ്(ബേബി, 55) ആണ് സുഹൃത്തിന്റെ വീട്ടിലിരിക്കേ വീണ് പരുക്കേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസം സ്റ്റാന്‍ലി സുഹൃത്തിന്റെ വീട്ടില്‍ ചെന്നപ്പോള്‍ വീഴുകയായിരുന്നെന്നാണ് വിവരം. റോയല്‍ ഒമാന്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായും പൊലിസ് അറിയിച്ചു.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കഴിഞ്ഞ 35 വര്‍ഷമായി സലാല കേന്ദ്രമാക്കി നിര്‍മാണ കമ്പനി നടത്തുന്നതിനിടെയാണ് ആകസ്മികമായുള്ള മരണം. ഭാര്യ: ബീന. മക്കള്‍: സിബി, സ്‌നേഹ. ഇരുവരും പഠനവുമായി ബന്ധപ്പെട്ട് നാട്ടിലാണുള്ളത്.