പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവെച്ചതിന് പിന്നാലെ കാനഡയെ അമേരിക്കയുടെ 51ാമത്തെ സംസ്ഥാനമാക്കാനുള്ള നിർദേശം ആവർത്തിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാനഡയിലെ പലരും അമേരിക്കക്കൊപ്പം ചേരാൻ ആഗ്രഹിക്കുന്നുണ്ട്. 51മാത്തെ സംസ്ഥാനമായി ചേർന്നാൽ നികുതി കുടിശ്ശിക ഒഴിവാക്കുകയും റഷ്യ, ചൈന അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് സംരക്ഷണം നൽകുമെന്നും ട്രംപ് പറഞ്ഞു
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
ഡിസംബറിൽ ഫ്‌ളോറിഡയിൽ വെച്ച് ട്രൂഡോയുമായി നടന്ന കൂടിക്കാഴ്ചയിലും ഈ ആശയം ട്രംപ് മുന്നോട്ടുവെച്ചിരുന്നു. കാനഡ തുടരുന്ന വലിയ വ്യാപാര കുടിശ്ശികയും സബ്‌സിഡികളും അമേരിക്കക്ക് ഇനിയും താങ്ങാനാകില്ല. ഇത് മനസിലാക്കിയാണ് ട്രൂഡോ രാജിവെച്ചത്. കാനഡ യുഎസിൽ ലയിച്ചാൽ അവിടെ നികുതിയുണ്ടാകില്ല
നികുതി കുറയുമെന്ന് മാത്രമല്ല, അവർക്ക് ചുറ്റുമുള്ള റഷ്യൻ, ചൈനീസ് കപ്പലുകളുടെ ഭീഷണിയിൽ നിന്ന് പൂർണമായും സുരക്ഷിതമാകാം. നമ്മൾ ഒന്നിച്ചാൽ മഹാരാജ്യമാകും എന്നും ട്രംപ് പറഞ്ഞു.