കത്തോലിക്ക സഭയുടെ മതപരമായ ഉത്തരവുകളുടെ ചുമതലയുള്ള ഡിപ്പാർട്ട്‌മെന്റിന്റെ മേധാവിയായി കന്യാസ്ത്രീയെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇറ്റാലിയൻ കന്യാസ്ത്രീയായ സിമോണ ബ്രാംബില്ലയ്ക്കാണ് ചുമതല. വത്തിക്കാനിലെ ഒരു പ്രധാന കാര്യാലയത്തിന്റെ തലപ്പത്തേക്ക് എത്തുന്ന ആദ്യ വനിത കൂടിയാണ് സിമോണ ബ്രാംബില്ല.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
വത്തിക്കാൻ ഓഫീസുകളിൽ സ്ത്രീകളെ രണ്ടാം സ്ഥാനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും സഭയുടെ കേന്ദ്രഭരണ സ്ഥാപനമായ ഹോളി സീ കൂരിയയുടെ പ്രിഫെക്ടായി ഒരു വനിത എത്തുന്നത് ആദ്യമാണ്. വത്തിക്കാനിലെ ആദ്യ വനിതാ പ്രിഫെക്ടാണ് സിസ്റ്റർ സിമോണ ബ്രാംബില്ലയെന്ന് വത്തിക്കാനും സ്ഥിരീകരിച്ചിട്ടുണ്ട്
വത്തിക്കാനിലെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസുകളിലൊന്നായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോൺസെക്രറ്റഡ് ലൈഫ് ആൻഡ് സൊസൈറ്റീസ് ഓഫ് അപോസ്തലിക് ലൈഫിന്റെ മേധാവിയായാണ് സിസ്റ്ററെ നിയമിച്ചത്. ഈ നിയമനത്തോടെ ബ്രാംബില്ലയെ കർദിനാളായി പ്രഖ്യാപിക്കുന്നതിൽ മാർപാപ്പക്ക് മുന്നിൽ മറ്റ് തടസ്സങ്ങളില്ലെന്ന് വിദഗ്ദർ പറയുന്നു.