ഇങ്ങനെയാണെങ്കില്‍ നമുക്കിനി മീന്‍ പിടിക്കാന്‍ പോകാം. ഒറ്റ മീന് 11 കോടി രൂപ ലഭിച്ചിട്ടുണ്ടെങ്കില്‍ പിന്നെ അത് തന്നെ പോരെ. എത്ര കഷ്ടപ്പാട് സഹിച്ചാണെങ്കിലും മത്സ്യബന്ധനത്തിന് പോയാല്‍ കോടീശ്വരനാകാം എന്ന് തെളിയിക്കുന്നതാണ് ഈ വാര്‍ത്ത. എന്നാല്‍, മീന്‍ പിടിക്കാന്‍ പോകുമ്പോള്‍ വലയും മറ്റ് സാമഗ്രികളും മാത്രം മതിയാകില്ല അല്‍പ്പം ഭാഗ്യംകൂടി വേണമെന്ന് മാത്രം.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
ജപ്പാനില്‍ പുതുവത്സരത്തോടനുബന്ധിച്ച് നടന്ന ലേലത്തിലാണ് ഇത്രയും ഭീമമായ വിലക്ക് ലേലം നടന്നത്. ബ്ലൂ ഫിന്‍ ഇനത്തില്‍പ്പെട്ട ചൂര(ട്യൂണ)യാണ് 1.3 മില്യണ്‍ ഡോളറിന് വിറ്റു പോയത്. ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയിലെ മത്സ്യ മാര്‍ക്കറ്റിലാണ് അസാധാരണ വിലയ്ക്ക് ട്യൂണമീന്‍ വില്‍പന നടന്നത്.
പുതുവത്സരത്തോടനുബന്ധിച്ച് ടോക്കിയോയിലെ മത്സ്യ മാര്‍ക്കറ്റില്‍ നടന്ന ലേലത്തില്‍ ഒരു ട്യൂണ മീനിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ തുക കൂടിയാണിത്. ഒണോഡേര എന്ന ഹോട്ടല്‍ ഗ്രൂപ്പാണ് 11 കോടി രൂപയ്ക്ക് ട്യൂണ മീനിനെ സ്വന്തമാക്കിയത്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തോളമായി ട്യൂണ മീനുകളെ വന്‍തുക നല്‍കിയാണ് ഒണോഡേര ഗ്രൂപ്പ് ലേലത്തില്‍ സ്വന്തമാക്കുന്നത്. 114 മില്യണ്‍ യെന്നിനാണ് (6.2 കോടി രൂപ) ഒരു ട്യൂണ മീനിനെ കഴിഞ്ഞവര്‍ഷം ഒണോഡേര ഗ്രൂപ്പ് സ്വന്തമാക്കിയത്.