അബുദാബിയിലെ കോള്‍ഡ്‌പ്ലേ കണ്‍സേര്‍ട്ടിന് കുട കരുതുന്നത് നന്നായിരിക്കുമെന്ന് കാലാസ്ഥാ കേന്ദ്രം

അബുദാബി: നാളെ ബ്രിട്ടീഷ് ബാന്റ് നടത്തുന്ന കോള്‍ഡ്‌പ്ലേ കണ്‍സേര്‍ട്ടിന് പോകുന്നവര്‍ കുട കരുതുന്നത് നന്നായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അധികൃതര്‍. അബുദാബിയില്‍ നാളെ ചിലയിടങ്ങളില്‍ മഴയുണ്ടായേക്കാമെന്ന മുന്നറിയിപ്പിന്റെ ഭാഗമാണ് കുട കരുതാനുള്ള ഉപദേശം. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തണുപ്പ് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ മഴകൂടി എത്തുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഇത് തണുപ്പിന്റെ ശക്തി വര്‍ധിപ്പിക്കുമെന്നുമാണ് സംഗീത പ്രേമികള്‍ ആശങ്കപ്പെടുന്നത്.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

പൊതുവില്‍ മേഘാവൃതമായ കാലാവസ്ഥയാവും അബുദാബിയില്‍ നാളെ പ്രതീക്ഷിക്കുന്നത്. ചില ഇടങ്ങളില്‍ മഴയുമുണ്ടാവും. തീരപ്രദേശങ്ങളിലും കിഴക്കന്‍ മേഘലയിലുമാവും മൂടിക്കെട്ടിയ കാലാവസ്ഥ കൂടുതല്‍ അനുഭവപ്പെടുക. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെയും മൂടല്‍മഞ്ഞുണ്ടാവുമെന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ കടുത്ത ജാഗ്രത പാലിക്കണം. മിതമായതോ, നേരിയതോതിലുള്ളതോ ആയ കാറ്റാണ് ഉണ്ടാവുക. വ്യാഴം, വെള്ളി ദിനങ്ങളില്‍ അബുദാബിയില്‍ താപനില 18 ഡിഗ്രിവരെ താഴാമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു.

 

Exit mobile version