പോലീസ് വാഹനം ഇടിച്ച് പരുക്കേറ്റ യുവതികളെ ആശുപത്രിയിലെത്തിച്ച് പോലീസുകാർ മുങ്ങിയെന്ന് പരാതി

[ad_1]

പോലീസ് വാഹനം ഇടിച്ച് പരുക്കേറ്റ യുവതികളെ ആശുപത്രിയിലെത്തിച്ച ശേഷം പോലീസുകാർ മുങ്ങിയതായി പരാതി. തൃശ്ശൂർ പാഞ്ഞാൾ പഞ്ചായത്തിലെ പൈങ്കുളം തേറുങ്ങാട്ടിൽ വീട്ടിൽ രജനി, ഇരുപ്പലത്ത് സുജ എന്നിവരാണ് പരാതി ഉന്നയിച്ചത്. മെയ് 11ന് രാവിലെ ഷൊർണൂർ-കുളപ്പള്ളി റോഡിൽ വെച്ചാണ് അപകടം നടന്നത്

ഒറ്റപ്പാലം സിഐ സഞ്ചരിച്ചിരുന്ന വാഹനം രജനിയും സുജയും സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് അടക്കം പരുക്കേറ്റതായി യുവതികൾ പറയുന്നു. പരുക്കേറ്റ ഇവരെ പോലീസ് വാഹനത്തിൽ വാണിയംകുളം പികെ ദാസ് ആശുപത്രിയിൽ എത്തിച്ചു

ചെലവ് മൊത്തം വഹിക്കാമെന്ന് പറഞ്ഞ് കുറച്ചു തുക മാത്രം നൽകി പോലീസുകാർ കടന്നുകളഞ്ഞെന്നാണ് പരാതി. പിന്നീട് സുജക്കെതിരെ കേസെടുത്തതായും യുവതികൾ പറയുന്നു.
 


[ad_2]

Tags

Share this story