Thursday, 12 November 2026 About Us · Contact Us

ഇത്തിരി തണലിൽ ഒത്തിരി തെളിനീരുമായി ഒരു സൗഹൃദ സംഗമം

A Friendly Gathering With Lots Of Water In A Little Shade - ഇത്തിരി തണലിൽ ഒത്തിരി തെളിനീരുമായി ഒരു സൗഹൃദ സംഗമം

നന്മണ്ട :സാന്ത്വന സ്പർശം കൊണ്ടും ആശ്വാസവാക്കുകൾ കൊണ്ടും  അല്പമെങ്കിലും സന്തോഷം കിട്ടിയാലോ, ഇതായിരുന്നു അവരുടെ ഒത്തുചേരലിന്റെ പിന്നിൽ. വർഷങ്ങളായി ജാതി മത വ്യത്യാസമില്ലാതെ പലവിധ ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയും മാനസിക വിഷമതകളും പ്രയാസങ്ങളും അനുഭവിക്കുന്നവരെ നേരിട്ട് കണ്ടെത്തുകയും അവരെ ചേർത്ത് നിർത്തി ഒരു തണൽ മരമായി മാറാൻ ഇക്കാലമത്രയും  കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലും കൂടിയായിരുന്നു ഈ ഒരു ഒത്തുചേരൽ.

ജീവിതത്തിൽ വിഷമതകൾ അനുഭവിക്കുന്ന ആളുകളെ കണ്ടെത്തി അവരുടെ  ആവശ്യങ്ങൾ അറിഞ്ഞു മനസ്സിലാക്കുകയും, എത്രയും പെട്ടെന്ന് അതിനു തങ്ങളാൽ കഴിയുന്ന തരത്തിലുള്ള പരിഹാരം കണ്ടെത്തി നിറവേറ്റുകയും ചെയ്യുന്ന, തികച്ചും സാമൂഹ്യ നന്മ മാത്രം ലക്ഷ്യം വെച്ചുള്ള പ്രയാണത്തിലാണ് വർഷങ്ങളായി കോഴിക്കോട് ജില്ലയിലെ ചീക്കിലോട് എന്ന പ്രദേശത്തെ  നസ്വർ സൗഹൃദ വേദി

7 വർഷത്തോളമായി രോഗത്തോട് മല്ലടിച്ച് ശാരീരിക വിഷമതകൾ അനുഭവിക്കുന്ന ഷാജീവിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം നസ്വർ സൗഹൃദ വേദിയിലെ കുടുംബാഗങ്ങൾ  ഒത്തു ചേർന്നത് വേറിട്ട ഒരനുഭവമായി മാറി. എന്തിനെന്നറിയാതെയും,ഉള്ള സമയം മതിയാകാതെയും വരുന്ന ധൃതിപിടിച്ചോടുന്നഈ കാലത്ത് ഒരു ദിവസത്തെ എല്ലാ തിരക്കുകളും മാറ്റിവെച്ച് പ്രായഭേദമന്യേ അവർ ഒത്തുചേർന്നു.

സൗഹൃദ സംഭാഷണങ്ങളും  സ്നേഹവിരുന്നും കഴിഞ്ഞ് പിരിയാൻ നേരത്ത് ഒത്തുചേരലിന്റെ പുതിയ ഒരു അധ്യായം കുറിച്ച സന്തോഷത്തോടെ വിശ്രമമില്ലാതെ വീണ്ടും മറ്റൊരു രോഗീ പരിചരണത്തിന് തുടക്കം കുറിക്കുക കൂടിയായിരുന്നു നസ്വർ സൗഹൃദ വേദിയിലെ നന്മയുള്ള ആ കുടുംബാംഗങ്ങൾ.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

10 Nov 2026
ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

10 Nov 2026
വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

10 Nov 2026