തൃശ്ശൂർ ചേർപ്പിൽ പാടത്ത് നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; മാസങ്ങളുടെ പഴക്കം
തൃശ്ശൂർ ചേർപ്പ് എട്ടുമന പാടത്ത് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. തരിശു കിടന്ന പാടം കൃഷിക്കായി ഇന്ന് ട്രാക്ടർ ഉപയോഗിച്ച് വൃത്തിയാക്കാനെത്തിയവരാണ് പലഭാഗത്തായി ചിതറിക്കിടക്കുന്ന അസ്ഥികൂടം കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി പരിശോധന ആരംഭിച്ചു വെള്ളം കയറിക്കിടന്നിരുന്ന പാടത്ത് ഏതാനും ആഴ്ചക്ക് മുമ്പാണ് കൃഷിക്കായി വെള്ളം വറ്റിച്ചത്. അസ്ഥികൂടത്തിന് മാസങ്ങളുടെ പഴക്കമുണ്ടെന്നാണ് സംശയിക്കുന്നത്. കാണാതായവരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ
തൃശൂര്‍ സ്വദേശിനി ഗായത്രിക്ക് ഗ്രാമി അവാര്‍ഡ് കൈയെത്തും ദൂരത്ത്; പ്രതീക്ഷയോടെ ഖത്തറിലെ പ്രവാസികള്‍
തൃശൂര്‍ പൂരം കലക്കല്‍: സുരേഷ് ഗോപിക്കെതിരെ കേസ്
ചാലക്കുടിയിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി
