Wednesday, 11 November 2026 About Us · Contact Us

ഹലോ ഗയ്‌സ്….നിയമസഭ ഉത്സവ വൈബിലാണ്; വ്യത്യസ്തമായ പോസ്റ്റുമായി സ്പീക്കര്‍ എ എന്‍ ഷംസീര്‍

നിയമസഭയിലേക്ക് പൊതുജനങ്ങളെ ക്ഷണിച്ച് എ എന്‍ ഷംസീറിന്റെ വ്യത്യസ്തമായ സോഷ്യല്‍ മീഡിയാ പോസ്റ്റ്. നിയമസഭയില്‍ നടക്കുന്ന പരിപാടിയുടെ മുന്നൊരുക്ക വീഡിയോ ഷെയര്‍ ചെയ്താണ് ഷംസീറിന്റെ പോസ്റ്റ്. പോസ്റ്റിന്റെ പൂര്‍ണ രൂപം ‘ഹലോ ഗയ്‌സ് .ഉത്സവ വൈബിലേക്ക് നിയമസഭ ഒരുങ്ങുകയാണ് ഉത്സവമാണ്. കലാ സാംസ്‌കാരിക സമ്മേളനങ്ങളുടെ, നിറവാര്‍ന്ന വര്‍ണ്ണ ഘോഷങ്ങളുടെ , വായനയുടെ, വാദ മുഖങ്ങളുടെ എല്ലാം സംഗമിക്കുന്ന ഉത്സവ കാലമാണ്. ഇനിയും നിയമസഭ കാണാത്തവര്‍ക്ക്ഒരു തടസ്സവുമില്ലാതെ സഭാ ഗേറ്റിനകത്തേക്ക് 7 മുതല്‍ 13 വരെ നിങ്ങള്‍ക്കും കയറാം.’ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളിലൂടെ പങ്കുവെച്ചിരിക്കുന്നത്. യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോട് കൂടിയാണ് ന്യൂജനറേഷന്‍ വാക്കുകള്‍ ഉപയോഗിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റ് തയ്യാറാക്കിയിട്ടുള്ളതെന്നാണ് വിലയിരുത്തല്‍. ജനുവരി 7 മുതല്‍ 13 വരെ നടക്കുന്ന നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിലേക്ക് ആളുകളെ ക്ഷണിച്ചുകൊണ്ടും, യാതൊരു നിയന്ത്രണവും കൂടാതെ നിയമസഭയുടെ അകത്തളങ്ങളിലേക്ക് ആളുകള്‍ക്ക് കയറാം എന്ന പ്രഖ്യാപനവുമാണ് ഷംസീര്‍ നടത്തിയത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഒരു നായരെഴുത്തുകാരന്‍ കൂടി അവസാനിച്ചിരിക്കുന്നു; എം ടിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്

26 Dec 2024

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ യുവാവ് വാഹനമിടിച്ച് മരിച്ചു

10 Dec 2024

വിവാഹം ലൈസന്‍സ്ഡ് സെക്‌സ്; ഡിവോഴ്‌സും ആഘോഷിക്കണം; വിവാഹം പോലെ ബോറിംഗ് ആയ ബന്ധം വേറെ കണ്ടില്ല; ചര്‍ച്ചയായി ജസ്ല മാടശ്ശേരിയുടെ പോസ്റ്റ്

02 Dec 2024
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

14 മണിക്കൂർ മുൻപ്
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

17 മണിക്കൂർ മുൻപ്