പാറശ്ശാലയിൽ പ്ലസ് ടു വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Sep 10, 2025, 15:32 IST

തിരുവനന്തപുരം പാറശ്ശാലയിൽ പ്ലസ് ടു വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെരുവിള സ്വദേശിനി നയനയാണ്(17) മരിച്ചത്.
ഇന്ന് രാവിലെ മുറി തുറക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ലിനുരാജ്-ലതിക ദമ്പതികളുടെ മകളാണ് നയന
പാറശ്ശാല ജിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിനിയാണ്. പോലീസ് സംഭവസ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു