അടഞ്ഞുകിടന്ന വീട്ടിൽ നിന്ന് അസ്ഥികൂടം കണ്ടെത്തിയ സംഭവം; കൂടുതൽ പരിശോധനക്ക് പോലീസ്
എറണാകുളം ചോറ്റാനിക്കരയിൽ അടച്ചിട്ട വീട്ടിലെ ഫ്രിഡ്ജിൽ നിന്ന് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ അന്വേഷണത്തിലേക്ക് കടന്ന് പോലീസ്. ഫോറൻസിക് സംഘം പരിശോധന നടത്തും. വീട്ടുടമസ്ഥൻ ഫിലിപ്പിന്റെ മൊഴി രേഖപ്പെടുത്തും. അസ്ഥി മെഡിക്കൽ പഠനത്തിന് ഉപയോഗിച്ചതെന്നാണ് പ്രാഥമിക വിവരം. അസ്ഥിയിൽ അടയാളപ്പെടുത്തലുകൾ കണ്ടെത്തിയിരുന്നു വീട്ടിലെ ഉപയോഗശൂന്യമായ ഫ്രിഡ്ജിൽ നിന്നാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ തലയോട്ടിയും ശരീരാവശിഷ്ടങ്ങളും കണ്ടെത്തിയത്. 30 വർഷമായി അടഞ്ഞുകിടന്ന വീട്ടിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമായിരുന്നു നാട്ടുകാരുടെ പരാതിയിലെ തുടർന്ന് പോലീസ് ഇന്നലെ പരിശോധന നടത്തിയപ്പോഴാണ് ഫ്രിഡ്ജിൽ അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടത്തിന് 20 വർഷത്തോളം പഴക്കമുണ്ടെന്നാണ് നിഗമനം.
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ
