ഇരിട്ടി കാക്കയങ്ങാട് പന്നിക്കെണിയിൽ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ച് പിടികൂടി
Jan 6, 2025, 15:15 IST
കണ്ണൂർ ഇരിട്ടി കാക്കയങ്ങാട് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ പന്നിക്കെണിയിൽ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ചു പിടികൂടി. വയനാട്ടിൽ നിന്നെത്തിയ പ്രത്യേക സംഘമാണ് മയക്കുവെടി വെച്ചത്. പുലിയെ കൂട്ടിലാക്കി സ്ഥലത്ത് നിന്ന് മാറ്റി അതേസമയം പുലിയെ എവിടെ തുറന്നുവിടുമെന്ന് വനംവകുപ്പ് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചു. രണ്ട് തവണ മയക്കുവെടി വെച്ചതിന് ശേഷമാണ് പുലി മയങ്ങിയത്. പുലിയെ ആറളം ആർആർടി മേഖലയിലേക്കാണ് നിലവിൽ മാറ്റിയത് പുലിയെ വീണ്ടും ജനവാസ മേഖലയിൽ തുറന്നുവിടുമോയെന്ന ആശങ്കയാണ് നാട്ടുകാർ പങ്കുവെച്ചത്. ഇന്ന് രാവിലെയാണ് ഇരിട്ടി കാക്കയങ്ങാട്-പാല റോഡിലെ വീട്ടുപറമ്പിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങിയത്.
