Wednesday, 11 November 2026 About Us · Contact Us

ഇവര് എല്ലാരും കാറില്‍ പോകുന്നത് എന്തിനാ..; ഗതാഗതം സ്തംഭിപ്പിച്ച് സമ്മേളനം നടത്തുന്നതിനെ ന്യായീകരിച്ച് എ വിജയരാഘവന്‍

വിചിത്രമായത വാദങ്ങളും ന്യായീകരണവുമായി സി പി എമ്മിനെ പൊതുജനങ്ങള്‍ക്കിടയില്‍ പരിഹാസ്യനാക്കുന്ന നേതാവാണ് എ വിജയരാഘവന്‍. ഇപ്പോഴിതാ റോഡില്‍ സ്‌റ്റേജ് കെട്ടി സമ്മേളനം നടത്തിയ പാര്‍ട്ടി രീതിയെ വിചിത്രമായി ന്യായീകരിക്കുകയാണ് സി പി എം നേതാവ് വിജയരാഘവന്‍. കുന്നംകുളത്ത് നടന്ന പാര്‍ട്ടി സമ്മേളനത്തിലാണ് വിജയരാഘവന്റെ പ്രസ്താവന. എന്തിനാണ് ജനങ്ങള്‍ ട്രാഫിക് ജാം എന്ന് പറഞ്ഞ് വിവാദം ഉണ്ടാക്കുന്നതെന്നും റോഡില്‍ കാറിലൂടെയുള്ള യാത്ര ഒഴിവാക്കി നടന്ന് പോകണമെന്നും അങ്ങനെയാണെങ്കില്‍ ട്രാഫിക് ജാം ഇല്ലാതാക്കാമെന്നുമാണ് വിജയരാഘവന്റെ ന്യായീകരണം. കാറുള്ളവന്‍ കാറില്‍ പോകുന്നത് പോലെ പാവപ്പെട്ടവന് ജാഥ നടത്താനും അധികാരം നല്‍കണമെന്നാണ് വിജയരാഘവന്‍ പ്രസംഗത്തില്‍ പറഞ്ഞുവെക്കുന്നത്. ഗതാഗത സ്തംഭനമുണ്ടാക്കുന്ന രീതിയിൽ റോഡ് കൈയ്യേറിയും മറ്റുമുള്ള സമ്മേളനങ്ങളും പൊതുയോഗങ്ങളും നടത്തിയ നടപടിയിൽ വ്യാപക പ്രതിഷേധവും കോടതി ഇടപെടലുകളും ഉണ്ടായ സാഹചര്യത്തിലാണ് വിജയാഘവന്റെ പ്രസ്താവന. വര്‍ഗീയ പരാമര്‍ശം നടത്തി നേരത്തേയും വിവാദങ്ങളില്‍ ഇടം നേടിയ വിജയരാഘവന്‍ വിവിധ മത നേതാക്കള്‍ നരകത്തെ കുറിച്ചും മരണത്തെ കുറിച്ചും പ്രസംഗിക്കുന്നതിനെ പരിഹസിക്കുകയും ചെയ്തു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കടുപ്പിച്ച് സിപിഐ; ഉപനേതാവ് പദവി ഇല്ലെങ്കിൽ സഭയിൽ സിപിഐഎമ്മിനോട് സഹകരിക്കില്ലെന്ന് സിപിഐ

കടുപ്പിച്ച് സിപിഐ; ഉപനേതാവ് പദവി ഇല്ലെങ്കിൽ സഭയിൽ സിപിഐഎമ്മിനോട് സഹകരിക്കില്ലെന്ന് സിപിഐ

31 Jul 2026
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: എ.സി മൊയ്തീനും കെ. രാധാകൃഷ്ണനും ഉൾപ്പെടെയുള്ള സി.പി.എം നേതാക്കൾ കോടതിയിൽ ഹാജരായി; ഇടക്കാല ജാമ്യം

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: എ.സി മൊയ്തീനും കെ. രാധാകൃഷ്ണനും ഉൾപ്പെടെയുള്ള സി.പി.എം നേതാക്കൾ കോടതിയിൽ ഹാജരായി; ഇടക്കാല ജാമ്യം

04 Jul 2026

വീണ്ടും പി വി അന്‍വര്‍; ജനങ്ങളുടെ ജീവന്‍ വെച്ച് സര്‍ക്കാര്‍ ലേലം വിളി നടത്തുന്നു

24 Jan 2025

കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി വീഡിയോ എടുത്തു; സി പി എമ്മിനെതിരെ ഗുരുതരമായ ആരോപണവുമായി കലാ രാജു

22 Jan 2025

നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മുന്‍ സി പി എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

22 Jan 2025

കൂത്താട്ടുകുളത്ത് അടിമുടി നാടകീയത; കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയി; പോലീസ് കേസ് എടുത്തു

18 Jan 2025