പൊലീസ് സ്റ്റേഷനു മുന്നിൽ റീൽസ് ചിത്രീകരണം നടത്തി ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ; അന്വേഷണം ആരംഭിച്ചു

മ്യൂസിയം

തിരുവനന്തപുരം: മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകൾ വീണയുടെ വസതിയിൽ പരിശോധനക്കെത്തിയ ഇഡി ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ പൊലീസ് സ്റ്റേഷന് മുന്നിൽ റീൽസ് ചിത്രീകരണം നടത്തി.

കേസിന്‍റെ ഭാഗമായി തിരുവനന്തപുരം മ‍്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്.

ഓണാഘോഷത്തിന്‍റെ ഭാഗമായ പ്രതികൾ ഊഞ്ഞാലാടി റീൽസ് ചിത്രീകരിക്കുകയായിരുന്നു. സിപിഎം നേതാവ് ഐ.പി. ബിനു അടക്കമുള്ളവരാണ് പൊലീസ് ഓണാഘോഷ സമയത്ത് ധരിച്ചിരുന്ന അതേ നിറത്തിലുള്ള ഷർട്ട് ധരിച്ച് പൊലീസ് സ്റ്റേഷനിലെത്തിയത്.

സംഭവത്തിൽ സ്പെഷ‍്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഒരേ നിറത്തിലുള്ള ഷർട്ട് ധരിച്ചത് യാദൃശ്ചികമായിട്ടാണെന്നാണ് ഐ.പി. ബിനു പറയുന്നത്. പ്രതികൾ റീൽസ് ചിത്രീകരിച്ചത് തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് പ്രതികളുടെ വിശദീകരണം. ഇഡിയെ ആക്രമിച്ച കേസിൽ ഇവർക്ക് ഹൈക്കോടതി അടുത്തിടെ ജാമ‍്യം അനുവദിച്ചിരുന്നു.

Tags

Share this story