Wednesday, 11 November 2026 About Us · Contact Us

എഡിജിപിക്കെതിരെ നടപടി വേണമെന്നത് സിപിഐയുടെ മാത്രം ആവശ്യമായിരുന്നില്ല: വിഎസ് സുനിൽകുമാർ

എഡിജിപി അജിത് കുമാറിനെതിരെ നടപടിയെടുത്തതിൽ പ്രതികരിച്ച് വിഎസ് സുനിൽ കുമാർ. ഇടതുപക്ഷ സർക്കാരിന് യോജിക്കാത്ത നിലപാടാണ് ആ ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് സുനിൽ കുമാർ പറഞ്ഞു. സിപിഐ വളരെ ശക്തമായ രാഷ്ട്രീയ അഭിപ്രായം പറഞ്ഞു. എന്നാൽ ഏതെങ്കിലും തരത്തിൽ സമ്മർദം ഉപയോഗിക്കാറില്ല. നിലപാടാണ് പറയുന്നത് മുഖ്യമന്ത്രി എടുത്ത സമീപനം അന്വേഷണം നടത്തി മാത്രമേ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കൂ എന്നാണ്. അതിനോട് യോജിക്കുന്നു. റിപ്പോർട്ട് ഇന്നലെ മുഖ്യമന്ത്രിക്ക് സമർപ്പിക്കുകയും, ഞായറാഴ്ച ആയിട്ട് പോലും എഡിജിപിയെ തൽസ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു ആർഎസ്എസിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുക എന്നതായിരിക്കണം കേരളത്തിലെ ഇടതുപക്ഷ സർക്കാർ. ആർഎസ്എസുമായി കൂടിക്കാഴ്ച നടത്തിയതിൽ എഡിജിപിയെ മാറ്റണമെന്ന് സിപിഐയുടെ മാത്രം ആവശ്യമല്ലെന്നും സുനിൽ കുമാർ പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മേയർ തുടരുന്നത് എൽഡിഎഫ് തീരുമാനപ്രകാരം; ഇന്നലെ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്ന് സുനിൽകുമാർ

28 Dec 2024

ചോറ് ഇവിടെയും കൂറ് അവിടെയും; തൃശ്ശൂർ മേയർ ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചെന്ന് വിഎസ് സുനിൽകുമാർ

27 Dec 2024

തൃശ്ശൂർ പൂരത്തിനിടെ സംഘർഷത്തിന് ആസൂത്രിത ശ്രമം നടന്നുവെന്ന് വി എസ് സുനിൽ കുമാർ

27 Sep 2024

തൃശ്ശൂർ പൂരം കലക്കിയതിന് പിന്നിൽ ആസൂത്രിത ഗൂഢാലോചന നടന്നെന്ന് വിഎസ് സുനിൽകുമാർ

20 Sep 2024

തൃശ്ശൂർ പൂരം കലക്കിയതിന് പോലീസിന് പങ്കുണ്ട്; എഡിജിപിക്ക് പങ്കുണ്ടോയെന്ന് അറിയില്ല: സുനിൽ കുമാർ

03 Sep 2024
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

17 മണിക്കൂർ മുൻപ്