വിൻസി പരാതി നൽകിയാൽ നടപടി; ഷൈൻ ടോം ചാക്കോയെ സിനിമയിൽ നിന്ന് മാറ്റിനിർത്തും: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ
ലഹരി ഉപയോഗിച്ച നടൻ ഷൈൻ ടോം ചാക്കോയിൽ നിന്ന് മോശം അനുഭവം നേരിട്ടെന്ന് വെളിപ്പെടുത്തിയ നടി വിൻസി അലോഷ്യസ് പരാതി നൽകിയാൽ നടപടിയെടുക്കുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ഷൈൻ ടോം ചാക്കോയെ സിനിമകളിൽ നിന്ന് മാറ്റിനിർത്തും. സിനിമ സെറ്റുകളിൽ ലഹരി ഉപയോഗം അനുവദിക്കില്ലെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് നിർമാതാവ് സജി നന്ത്യാട്ടും പറഞ്ഞു. പരാതി നൽകാൻ വിൻസിക്ക് ഭയമായിരുന്നു. ഫിലിം ചേംബർ അംഗങ്ങൾ വേണ്ട പിന്തുണ നൽകിയാണ് പരാതി നൽകിയതെന്നും ഇദ്ദേഹം പറഞ്ഞു ലഹരി ഉപയോഗിച്ച് ഇത്തരം പ്രവർത്തനം നടത്തുന്നവരെ അംഗീകരിക്കാനാകില്ല. വെറുമൊരു താക്കീത് നടപടിയാകില്ല ഉണ്ടാകുക. സിനിമാ സെറ്റുകളിൽ കയറി പരിശോധന നടത്താൻ പോലീസ് തയ്യാറാകണം. തിങ്കളാഴ്ച ചേരുന്ന അടിയന്തര യോഗത്തിൽ എന്തുവേണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും സജി നന്ത്യാട്ട് പറഞ്ഞു
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ
