Wednesday, 11 November 2026 About Us · Contact Us

നടിയെ ആക്രമിച്ച കേസ്: പൾസർ സുനിയുടെ ജാമ്യവ്യവസ്ഥകളിൽ ഇന്ന് വാദം കേൾക്കും

നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യവ്യവസ്ഥകളിൽ കോടതി ഇന്ന് വാദം കേൾക്കും. വിചാരണ കോടതിയായ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വാദം കേൾക്കുക. പൾസർ സുനിക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ ഇന്നലെ പ്രതിഭാഗം വിചാരണ കോടതിയിൽ സുപ്രിം കോടതി ഉത്തരവ് നൽകിയിരുന്നു പൾസർ സുനിക്ക് ഒരാഴ്ചക്കുള്ളിൽ ജാമ്യം നൽകണമെന്നാണ് സുപ്രീം കോടതി നിർദേശം. സുനിയുടെ കാര്യത്തിൽ കടുത്ത ജാമ്യവ്യവസ്ഥകൾ വേണമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും. അതിനിടെ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ച കേസിലെ പൾസർ സുനിയുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും ചൊവ്വാഴ്ചയാണ് പൾസർ സുനിക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചത്. വിചാരണ നീണ്ടുപോകുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതി നടപടി.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കടുത്ത ജാമ്യവ്യവസ്ഥകൾ: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി ജയിലിന് പുറത്തേക്ക്

20 Sep 2024

പൾസർ സുനിക്ക് ചിക്കൻ പോക്‌സ്; ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത് വൈകും

18 Sep 2024

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് ജാമ്യം നൽകി സുപ്രിം കോടതി; സർക്കാരിന് തിരിച്ചടി

17 Sep 2024

നടിയെ ആക്രമിച്ച കേസ്: പൾസർ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രിം കോടതി അടുത്ത 17ലേക്ക് മാറ്റി

27 Aug 2024

നടിയെ ആക്രമിച്ച കേസ്: പൾസർ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രിം കോടതി ചൊവ്വാഴ്ചയിലേക്ക് മാറ്റി

23 Aug 2024
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

17 മണിക്കൂർ മുൻപ്