തിരുവനന്തപുരത്ത് വയോധിക ദമ്പതികളെ വീടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി
Jun 30, 2026, 16:19 IST
തിരുവനന്തപുരം: കല്ലമ്പലം നെല്ലിക്കോട് കാഞ്ഞിരംവിളയിൽ വയോധിക ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരംവിള സ്വദേശികളായ സുകുമാരൻ (81), ഓമന (81) എന്നിവരാണ് മരിച്ചത്.
മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ച ഓമന ഏറെ നാളായി കിടപ്പ് രോഗിയായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
