Wednesday, 11 November 2026 About Us · Contact Us

പാലക്കാട്ടെ സ്ഥാനാർഥിയെ അൻവർ പിൻവലിച്ചേക്കും; ചേലക്കരയിൽ സുധീർ തുടരും

പാലക്കാട്ടെ സ്ഥാനാർഥിയെ പിൻവലിക്കാനൊരുങ്ങി പി വി അൻവർ. ചേലക്കരയിൽ എൻ കെ സുധീർ സ്ഥാനാർഥിയായി തുടരും. പാലക്കാട്ടെ സർവേ പൂർത്തിയായതായി പിവി അൻവർ പറഞ്ഞു സ്ഥാനാർഥിയുമായി ബന്ധപ്പെട്ട തീരുമാനം നാല് മണിക്ക് പാലക്കാട് നടക്കുന്ന കൺവെൻഷനിൽ പ്രഖ്യാപിക്കും. വൈകുന്നേരം പിവി അൻവറിന്റെ റോഡ് ഷോയും തീരുമാനിച്ചിട്ടുണ്ട് സ്ഥാനാർഥികളെ നിർത്തിയതിന്റെ പേരിൽ പ്രതിപക്ഷ നേതാവ് തന്നെ അപമാനിച്ചെന്നും എത്ര അപമാനിച്ചാലും ബിജെപി ജയിച്ച് കയറാതിരിക്കാൻ എന്ത് വിട്ടുവീഴ്ചയും ചെയ്യുമെന്നും അൻവർ പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ