പ്ലസ് ടു വിദ്യാർഥിയുടെ പ്രണയാഭ്യർഥന നിരസിച്ച 10ാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ഭീഷണി; കുട്ടികൾ അറസ്റ്റിൽ
Apr 21, 2025, 12:22 IST
പ്ലസ് ടു വിദ്യാർഥിയുടെ പ്രണയാഭ്യർഥന നിരസിച്ചതിന് പത്താം ക്ളാസ് വിദ്യാർഥിനിക്ക് ഭീഷണി. പ്രണയാഭ്യർഥന നടത്തിയ പ്ലസ് ടു വിദ്യാർഥിയുടെ സുഹൃത്തുക്കളാണ് പത്താം ക്ലാസ് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം. മണ്ണംകോട് സ്വദേശികളായ അനന്ദു, സജിൻ എന്നിവരാണ് പിടിയിലായത്. പ്ലസ് ടു വിദ്യാർഥിയെ പ്രണയിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതിനായി പെൺകുട്ടിയെ പിന്തുടരുകയും മാതാവിന്റെ ഫോണിൽ വിളിച്ച് ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്തു. ശല്യം സഹിക്കാതെ വന്നതോടെ മാതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്.
