Wednesday, 11 November 2026 About Us · Contact Us

നാട്ടിക അപകടത്തിന് കാരണം മദ്യലഹരിയിൽ ഉറങ്ങിപ്പോയതാണെന്ന് ക്ലീനർ അലക്‌സ്

നാട്ടികയിൽ അഞ്ച് പേരുടെ ദാരുണ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണം മദ്യലഹരിയിൽ മയങ്ങിപ്പോയതാണെന്ന് ലോറിയിലെ ക്ലീനർ അലക്‌സിന്റെ മൊഴി. ഇരുപത് സെക്കൻഡ് നേരം കണ്ണടച്ചു പോയി. വണ്ടി എന്തിലോ തട്ടുന്നെന്ന് തോന്നിയപ്പോൾ വെട്ടിച്ചു. നിലവിളി കേട്ടപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ചെന്നും അലക്‌സ് മൊഴി നൽകി പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് അടുത്ത ദിവസം കോടതിയിൽ അപേക്ഷ നൽകും. ഇന്നലെ പുലർച്ചെ നാല് മണിയോടെയാണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം. നിയന്ത്രണം വിട്ട ലോറി വഴിയരികിൽ കിടന്നുറങ്ങുകയായിരുന്ന നാടോടികൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. പിഞ്ച് കുഞ്ഞ് സഹിതം അഞ്ച് പേർ സംഭവസ്ഥലത്ത് വെച്ച് മരിച്ചു പരുക്കേറ്റ ആറ് പേർ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അപകടം നടന്ന സ്ഥലത്ത് നിന്ന് 400 മീറ്ററിലധികം ദൂരം ക്ലീനർ അലക്‌സ് ലോറി ഓടിച്ചു കൊണ്ടുപോയി. വഴി അവസാനിച്ചതോടെയാണ് ലോറി നിർത്തേണ്ടി വന്നത്. അലക്‌സായിരുന്നു അപകടസമയത്ത് ലോറി ഓടിച്ചിരുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ലോറി പാഞ്ഞുകയറി മരിച്ച നാല് വിദ്യാര്‍ഥിനികളുടെ കുടുംബത്തിന് സഹായം നല്‍കും

08 Jan 2025

നാട്ടിക അപകടം: വാഹനമോടിച്ചത് മദ്യലഹരിയിലായിരുന്ന ക്ലീനർ; ഡ്രൈവറും ക്ലീനറും അറസ്റ്റിൽ

26 Nov 2024

തൃശ്ശൂർ നാട്ടികയിൽ ഉറങ്ങിക്കിടന്നവരിലേക്ക് ലോറി പാഞ്ഞുകയറി; 5 മരണം, ഏഴ് പേർക്ക് പരുക്ക്

26 Nov 2024
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

17 മണിക്കൂർ മുൻപ്
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

17 മണിക്കൂർ മുൻപ്
സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

18 മണിക്കൂർ മുൻപ്