വയനാട്ടിൽ കാപ്പിത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ തേനീച്ച കുത്തേറ്റ് വയോധികന് ദാരുണാന്ത്യം
വയനാട്ടിൽ തേനീച്ച കുത്തേറ്റ് വയോധികന് ദാരുണാന്ത്യം. വയനാട് കാട്ടിക്കുളത്ത് ഇന്ന് രാവിലെയാണ് സംഭവം. കാപ്പിത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് വയോധികന് തേനീച്ചയുടെ കുത്തേറ്റത്. ആലത്തൂർ എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്ന വെള്ളുവാണ് മരിച്ചത്. പരുന്താണ് തേനീച്ച കൂട് ഇളക്കി താഴെയിട്ടത്. വെള്ളുവിന്റെ ദേഹത്തേക്കാണ് കൂട് ഇളകി വീണത്. ഗുരുതരമായി പരുക്കേറ്റ വെള്ളുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തുടർ നടപടികൾക്കായി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസം; വാർഷിക മസ്റ്ററിങ് സമയപരിധി നവംബർ 30 വരെ നീട്ടി

സിപിഐ മുൻ എംപി ചെങ്ങറ സുരേന്ദ്രൻ ബിജെപിയിലേക്ക്; നേതൃത്വവുമായി ചർച്ച നടത്തി

രാജ്മോഹൻ ഉണ്ണിത്താനെ നിയന്ത്രിക്കണം; ഇനിയും ചുമന്നാൽ പാർട്ടി നാറും: കെപിസിസി യോഗത്തിൽ ആഞ്ഞടിച്ച് കാസർകോട് ഡിസിസി

ചാല സ്വർണക്കവർച്ച; ഏജന്റുമാരെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി പോലീസ്: പ്രതികളെത്തിയത് രാത്രി ഏഴരയോടെ

മെസി തട്ടിപ്പിൽ വി. അബ്ദുറഹിമാന് ഇരട്ടക്കുരുക്ക്; കേസെടുക്കാൻ എസ്ഐടിയും ഇഡിയും
