വൈദ്യുതി നിരക്ക് കുറയുന്നു

KSEB

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക്‌ ഞായറാഴ്ച മുതൽ കുറയും. പ്രതിമാസ ബില്ലിങ്‌ ഉള്ളവർക്ക് മാർച്ചിലെ ബില്ലിൽ യൂണിറ്റിന് രണ്ട്‌ പൈസയും രണ്ടു മാസത്തിലൊരിക്കൽ ബില്ല് ലഭിക്കുന്നവർക്ക്‌ യൂണിറ്റിന് ഒരു പൈസയും കുറയും.

ഇന്ധന സർചാർജായി കണക്കാക്കുന്ന തുകയിലാണ്‌ കുറവ്‌ വരുത്തുക. ജനുവരിയിലെ ഇന്ധന സർചാർജ് കണക്കാക്കിയപ്പോൾ, താപ വൈദ്യുത നിലയങ്ങളിൽ നിന്നുള്ള, റെഗുലേറ്ററി കമ്മിഷൻ അംഗീകരിച്ച വൈദ്യുതി വാങ്ങൽ ചെലവ്‌ താഴ്ന്നതാണ് നിരക്ക്‌ കുറയാൻ കാരണം.

Tags

Share this story