അവസാനം തീയതി പ്രഖ്യാപിച്ചു; കിഷ്‌കിന്ധാകാണ്ഡം ഇനി ഒടിടിയിൽ കാണാം
മലയാളി പ്രേക്ഷകർ ഏറെ കാലമായി ഒടിടിയിലെത്താൻ കാത്തിരിക്കുന്ന ചിത്രമാണ് തിയേറ്ററുകളിൽ ബ്ലോക്ബസ്റ്റർ വിജയം നേടിയ ‘കിഷ്‌കിന്ധാകാണ്ഡം.’ ആസിഫ് അലിയും, വിജയ രാഘവനും, അപർണ്ണാ ബാലമുരളിയും അഭിനയമികവ് കാഴ്ചവച്ച ചിത്രത്തിന്റെ ഒടിടി അവകാശം ഡിസ്നി പ്ലസ് ഹോട്സ്റ്റാറാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി സംബന്ധിച്ച ഔദ്യോഗിക സ്ഥരീകരണം പുറത്തുവന്നിരിക്കുകയാണ്. ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത കിഷ്‌കിന്ധാകാണ്ഡത്തിന്റെ തിരക്കഥ ഒരുക്കിയതും ഛായാഗ്രഹണം നിർവ്വഹിച്ചതും ബാഹുല്‍ രമേഷ് ആണ്. ആസിഫിനും വിജരാഘവനനുമൊപ്പം അപര്‍ണ ബാലമുരളി, അശോകന്‍, ജഗദീഷ്, മേജര്‍ രവി, നിഴല്‍ഗള്‍ രവി, നിഷാന്‍, ഷെബിന്‍ ബെന്‍സണ്‍ എന്നിവരും ചിത്രത്തിലുണ്ട്. ജോബി ജോര്‍ജ് തടത്തിലാണ് നിര്‍മാണം. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് മുജീബ് മജീദ്. നവംബര്‍ 19 മുതൽ കിഷ്‌കിന്ധാകാണ്ഡം ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

തിയേറ്ററുകളിൽ സർപ്രൈസ് ഹിറ്റ്; നസ്രിയ-ബേസിൽ കോമ്പോ ചിത്രം ഒടിടിയിലേക്ക്

ഇനി കാത്തിരിപ്പില്ല; റിലയന്‍സും ഡിസ്‌നിയും ഒന്നിച്ചു; പട നയിക്കാന്‍ നിത അംബാനി
ജിയോ സിനിമ നിലച്ചേക്കും; ഇനിയെല്ലാം ഹോട്ട്സ്റ്റാറില്‍ കാണാം

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി
