മലപ്പുറത്ത് അഞ്ചുവയസുകാരൻ കുഴഞ്ഞു വീണ് മരിച്ചു
Mar 15, 2026, 17:48 IST
തിരൂർ: മലപ്പുറത്ത് അഞ്ചുവയസുകാരൻ കുഴഞ്ഞു വീണ് മരിച്ചു. തിരൂർ തടുവിലങ്ങാട് സ്വദേശി ഷഹദാദ് മുഹമ്മദിന്‍റേയും ജെഷ്മ റഹ്മാന്‍റേയും മകൻ അബാനാണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
തിരൂർ ഫാത്തിമ മാതാ സ്കൂളിലെ യുകെജി വിദ്യാർഥിയായിരുന്നു അബാൻ. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടു നൽകും.
