മോഷണം നടന്നിട്ട് നാല് ദിവസം; ഫോറൻസിക് സംഘം പരിശോധിക്കാതെ കയറാനാവില്ലെന്ന് പൊലീസ്: വീട്ടിൽ പ്രവേശിക്കാൻ കഴിയാതെ ഗൃഹനാഥൻ
തിരുവനന്തപുരം: വീട്ടിൽ മോഷണം നടന്നിട്ട് നാല് ദിവസം പിന്നിടുമ്പോഴും വീടിനുള്ളിൽ പ്രവേശിക്കാൻ കഴിയാതെ ഗൃഹനാഥൻ. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധിച്ചതിന് ശേഷം വീട്ടിനുള്ളിൽ പ്രവേശിച്ചാൽ മതി എന്ന പൊലീസിൻ്റെ നിർദേശമനുസരിച്ചാണ് പരശുവക്കിൽ സ്വദേശിയായ സതീഷ് പെരുവഴിയിലായത്. 60 കാരനായ സതീഷ് തമിഴ്നാട്ടിൽ ജോലിക്ക് പോയിരുന്ന സമയത്താണ് മോഷണം നടക്കുന്നത്. കഴിഞ്ഞ 22-ാം തീയതി രാത്രി വീട് കുത്തിത്തുറന്ന് മോഷണം നടന്നന്നെന്ന വിവരം ബന്ധുക്കൾ വഴി അറിഞ്ഞതോടെ സതീഷ് നാട്ടിലെത്തി. പിന്നീട് പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് സ്ഥലത്തെത്തിയ പാറശ്ശാല പൊലീസിനോടൊപ്പം വീട്ടിലെ അലമാരകൾ, മേശ എന്നിവ മോഷ്ടാവ് കുത്തിതുറന്ന് നശിപ്പിച്ചിരിക്കുന്നുവെന്ന് സതീഷ് കണ്ട് മനസിലാക്കി. ഇനി ഫോറൻസിക് സംഘം എത്തി പരിശോധന നടത്തിയതിന് ശേഷം മാത്രം വീട്ടിൽ കയറിയാൽ മതിയെന്ന് പറഞ്ഞ് പാറശാല പൊലീസ് മടങ്ങി. അന്ന് മുതൽ ഫോറൻസിക് സംഘത്തെ കാത്ത് സതീഷ് മണിക്കൂറുകളും ദിവസങ്ങളും പിന്നിടുമ്പോഴും ആരും എത്തിയില്ല. ജോലി സ്ഥലത്ത് നിന്ന് വന്നപ്പോൾ ധരിച്ചിരുന്ന വസ്ത്രം തന്നെയാണ് രണ്ട് ദിവസമായി ധരിക്കുന്നതും. മാറി ഉടുക്കാനുള്ള വസ്ത്രങ്ങൾ വീടിനുള്ളിലായതിനാൽ അതും രക്ഷയില്ല. ഫോറൻസിക് സംഘമെത്തി നടപടികൾ പൂർത്തിയായാൽ മാത്രമേ സതീഷിന് തൻ്റെ ഗോകുലം എന്ന വീട് സ്വന്തമാകൂ. അതുവരെ പെരുവഴിയിൽ നിൽക്കേണ്ട അവസ്ഥയിലാണ് ഈ വയോധികന്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
