റോക്കറ്റ് സ്പീഡിൽ കുതിച്ചുയർന്ന് സ്വർണവില; പവന് 72,000 രൂപയും കടന്ന് കുതിപ്പ്
Apr 21, 2025, 10:13 IST
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ചരിത്രത്തിലാദ്യമായി സ്വർണവില പവന് 72,000 രൂപ കടന്നു. ഇന്ന് പവന് 760 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 72,120 രൂപയാണ്. അന്താരാഷ്ട്ര സ്വർണവില 3284 ഡോളറിലെത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 9015 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 7410 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയായി.
