Wednesday, 11 November 2026 About Us · Contact Us

മുസ്ലീങ്ങൾക്കെതിരായ വിദ്വേഷ പരാമർശം; ക്ഷമ ചോദിച്ച് പിസി ജോർജ്

ചാനൽ ചർച്ചയിലെ മുസ്ലിം വിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് പിസി ജോർജ്. ഇന്ത്യയിലെ മുഴുവൻ മുസ്ലീങ്ങളും തീവ്രവാദികളാണെന്ന പരാമർശം പിൻവലിക്കുന്നതായി പിസി ജോർജ് പറഞ്ഞു. വേദനിക്കപ്പെട്ട മുസ്ലിം സഹോദരങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും പിസി ജോർജ് പറഞ്ഞു ജനം ടിവിയിൽ നടന്ന ചർച്ചക്കിടെയാണ് പിസി ജോർജിന്റെ വിദ്വേഷ പരാമർശം വന്നത്. മുസ്ലീങ്ങളെല്ലാവരും തീവ്രവാദികളാണ്. തീവ്രവാദിയല്ലാത്ത ഒരു മുസ്ലിം പോലുമില്ല. മുസ്ലീമായ ജനിച്ചാൽ അവൻ തീവ്രവാദിയായിരിക്കും. ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരം നടക്കുമ്പോൾ പാക്കിസ്ഥാന് വേണ്ടി കയ്യടിക്കുന്നവരാണ് മുസ്ലീങ്ങൾ. ഇന്ത്യയോട് താത്പര്യമില്ലെങ്കിൽ പാക്കിസ്ഥാനിൽ പോടെ എന്നും പിസി ജോർജ് പറഞ്ഞിരുന്നു പിസി ജോർജിന്റെ കുറിപ്പ് ജനം ടിവിയിൽ നടന്ന ചാനൽ ചർച്ചയിൽ മുസ്ലിം ലീഗിന്റെ പ്രതിനിധി എന്നെ പ്രകോപിച്ചപ്പോൾ ഞാൻ പറഞ്ഞ മറുപടിയിൽ ഇന്ത്യയിലെ മുഴുവൻ ഇസ്ലാം മത വിശ്വാസികളും തീവ്രവാദികളാണെന്ന അർത്ഥം കടന്നു വന്നതായി ശ്രദ്ധയിൽപെട്ടു. ഇന്ത്യ മഹാരാജ്യത്തെ മുഴുവൻ മുസ്ലിം മതവിശ്വാസികളും തീവ്രവാദികളാന്നെന്ന ധ്വനി വന്ന മറുപടി ഞാൻ നിരുപാധികം പിൻവലിക്കുന്നു, അതോടൊപ്പം അത് മൂലം വേദനിക്കപ്പെട്ട മുസ്ലിം സഹോദരങ്ങളോട് ക്ഷമ ചോദിക്കുന്നു. എന്നാൽ തീവ്ര ചിന്താഗതിയുള്ള ഒരു ചെറിയ ശതമാനം ആളുകൾ അവർക്കിടയിൽ ഉണ്ടെന്നു എനിക്ക് വ്യക്തമായി അറിയാം. അവരെയും അവരെ മൗനമായി പിന്തുണയ്ക്കുന്ന എല്ലാവരെയും എല്ലാ കാലത്തും ഞാൻ ശക്തമായി എതിർക്കുകയും ചെയ്യും. പി സി ജോർജ്  

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മുസ്ലിം വിരുദ്ധ പരാമർശം: പി സി ജോർജ് മുൻകൂർ ജാമ്യാപേക്ഷ നൽകി

13 Jan 2025

വര്‍ഗീയ വിഷം ചീറ്റിയ പി സി ജോര്‍ജിന് മുട്ടൻ പണി വരുന്നു

10 Jan 2025

വര്‍ഗീയ വിഷം ചീറ്റി വീണ്ടും പി സി ജോര്‍ജ്; ഇന്ത്യയിലെ മുസ്ലിംകള്‍ മുഴുവനും വര്‍ഗീയ വാദികള്‍

08 Jan 2025

മുഖ്യമന്ത്രിയും അൻവറും കാട്ടുകള്ളൻമാർ; മുഖ്യമന്ത്രി രാജിവെക്കണമെന്ന് പിസി ജോർജ്

28 Sep 2024
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

17 മണിക്കൂർ മുൻപ്
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

17 മണിക്കൂർ മുൻപ്