തിരുവനന്തപുരത്ത് ഹോട്ടലുടമയെ കൊലപ്പെടുത്തിയ കേസ്; രണ്ട് പ്രതികളും പിടിയിൽ

തിരുവനന്തപുരത്ത് കേരളാ കഫേ ഹോട്ടലുടമയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ പിടിയിൽ. വഴുതക്കാട് കേരള കഫേ ഉടമ ജസ്റ്റിൻ രാജാണ് കൊല്ലപ്പെട്ടത്. ഇയാളുടെ വീട്ടിൽ താമസിച്ചിരുന്ന കടയിലെ ജീവനക്കാരായ വിഴിഞ്ഞം സ്വദേശിയും നേപ്പാൾ സ്വദേശിയുമാണ് പിടിയിലായത്. പ്രതികൾ പോലീസിനെ ആക്രമിക്കുകയും നാല് പോലീസുകാർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിന് ശേഷം രണ്ട് പ്രതികളും ഒളിവിൽ പോയിരുന്നു. അടിമലത്തുറയിൽ വെച്ചാണ് ഇവരെ പിടികൂടിയത്.

Tags

Share this story